Now loading...
This job is posted from outside source. please Verify before any action
ഇന്നത്തെ ജോലി ഒഴിവുകൾ :26/01/2025
അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തും. കോമേഴ്സില്‍ ബിരുദം, സി.എ. ഇന്റര്‍മീഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മീഡിയറ്റ് എന്നിവയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30000 രുപയാണ് ശമ്പളം. 18-41 പ്രായപരിധിയിലുള്ള ഉദ്യോഗാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
അക്കൗണ്ട്സ് അസിസ്റ്റന്റ് ; ജോലി ഒഴിവ്
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ശമ്പളം 30000 രൂപ. കൊമേഴ്സിൽ ബിരുദം. സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18- 41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31-ന് മുമ്പായി നേരിട്ട് ഹാജരാകണം.
ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്
കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.
പീര്‍ എജുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ കരാര്‍ നിയമനം
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹെപ്പറ്റൈറ്റിസ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പീര്‍ എജുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം, മലയാളം-ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്നവര്‍ക്ക് മുന്‍ഗണന (ട്രീറ്റ്മെന്റ് രേഖകള്‍ ഹാജരാക്കണം). ഇന്‍സെന്റീവ് – ഹെപ്പറ്റൈറ്റിസ് കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു മാസം പരമാവധി 10,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി അഞ്ച് രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹാളില്‍ അഭിമുഖത്തിനെത്തണം.
ഫോണ്‍: 0474 2795017.
ചാക്ക ഐ ടി ഐ യിൽ ഒഴിവുകൾ
ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് യഥാക്രമം എസ്‌സി, മുസ്ലീം, ഓപ്പൺ കാറ്റഗറികളിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് 3 (എംഎബിപി -2, എംആർഎസി-1) താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 29 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയം, എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9020088300.
പരീക്ഷാഭവൻ, ജോലി ഒഴിവ്
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov
പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് റൂസയിൽ ഒഴിവ്
രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എ.സി ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
Now loading...