Now loading...
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2025-ൽ പ്രത്യേക പരീക്ഷകൾ നടത്തും. അക്കാദമിക്, പാഠ്യേതര മികവ് എന്നിവയെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അല്ലെങ്കിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) അംഗീകരിച്ച സ്‌പോർട്‌സ് ഇവൻ്റുകളുമായി CBSE ബോർഡ് പരീക്ഷാ തീയതികൾ ഓവർലാപ്പ് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുക. SAI, BCCI അല്ലെങ്കിൽ HBCSE പോലുള്ള അംഗീകൃത ബോഡികളിൽ നിന്ന് മത്സരിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സ്കൂളുകൾ വഴി ഒരു അപേക്ഷ നൽകണം. സ്‌കൂളുകൾ 2024 ഡിസംബർ 31നകം പൂർണ്ണമായ അപേക്ഷകൾ സിബിഎസ്ഇക്ക് കൈമാറണം. ഇവരുടെ പരീക്ഷകൾ യഥാർത്ഥ ഷെഡ്യൂളിൽ നിന്ന് 15 ദിവസത്തിനുള്ളിൽ പുനഃക്രമീകരിക്കും. സിബിഎസ്ഇയുടെ റീജിയണൽ ഓഫീസുകൾ 2025 ജനുവരി 15നകം അംഗീകാരങ്ങൾ സ്‌കൂളുകളെ അറിയിക്കും. പ്രധാന തിയറി പരീക്ഷകൾക്കും അംഗീകൃത ഇവൻ്റുകൾ/യാത്രാ കാലയളവുകൾക്കും മാത്രം ബാധകമാണിത്. സപ്ലിമെൻ്ററി, പ്രായോഗിക പരീക്ഷകൾ, പരിശീലന ക്യാമ്പുകൾ എന്നിവയ്ക്ക് ബാധകമല്ല.
Now loading...