Now loading...
സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി മുലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു.അംഗീകൃത ഓഹരി മുലധനം 100 കോടിയിൽനിന്ന് 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ് അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്.
സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന് സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ കരുതൽ ഫണ്ട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ് ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ ബോർഡ് ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.
അംഗീകൃത മൂലധനം ഉയർത്തുന്നത് ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെഎസ്എഫ്ഇയുടെ വളർച്ചയ്ക്കും സഹായകമാകും. 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016ലാണ് 100 കോടി രൂപയായി ഉയർത്തിയത്.
Jobbery.in
Now loading...