February 12, 2025
Home » ട്രംപിന്റെ ഭരണത്തുടക്കം ക്വാഡിലൂടെ Jobbery Business News

ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞക്ക്‌ശേഷം ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയാണ് പുതിയ ഭരണകൂടത്തിന്റെ ആദ്യ വിദേശ നയ നടപടികളിലൊന്ന്. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് ക്വാഡില്‍ ഉള്‍പ്പെടുന്നത്.

തിങ്കളാള്ചയാണ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പസിഡന്‍ഷ്യല്‍ ഉദ്ഘാടന ചടങ്ങില്‍, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കും. പുതിയ ഭരണകൂടത്തിന്റെ ആദ്യ സുപ്രധാന ഇടപഴകലും വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഭരണത്തിന് കീഴില്‍ ഇന്തോ-പസഫിക് മേഖലയോടുള്ള യുഎസിന്റെ പ്രതിബദ്ധത മാറില്ലെന്ന് അറിയിക്കുകയാണ് ക്വാഡ് മന്ത്രിതല യോഗത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചതിന് ശേഷം മാര്‍ക്കോ റൂബിയോ തിങ്കളാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റൂബിയോയുടെ സ്ഥാനാരോഹണത്തിനു ശേഷമുള്ള വിദേശ നയത്തെക്കുറിച്ചുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്.

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നല്ല സൂചനയാണെന്നും തുടര്‍ച്ച പ്രകടമാക്കുന്നുവെന്നും ഒആര്‍എഫ് അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ധ്രുവ ജയശങ്കര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ആദ്യ ടേമില്‍, ട്രംപ് ക്വാഡിനെ സജീവമാക്കിയിരുന്നു. അത് പ്രോത്സാഹജനകമാണെന്ന് തോന്നുന്നു. എന്നാല്‍ അതിന്റെ വിപണി എത്രമാത്രം മത്സരാധിഷ്ഠിതമാണെന്ന് യുഎസിന് അറിയാമെന്നും ഇത് സൂചിപ്പിക്കാം. 1990 കളിലും 2000 കളുടെ തുടക്കത്തിലും ലോകത്തെ മറ്റ് ഭാഗങ്ങളെ അവര്‍ക്ക് നിസ്സാരമായി സ്വാധീനത്തിലാക്കാം കഴിയുമെന്ന ധാരണ അപ്രത്യക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *