ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാര്‍ മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവുണ്ട്.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള പത്താം ക്ലാസ് പാസായ ലൈസന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്‍കി ജോലി വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കി ഇന്റര്‍വ്യൂ പങ്കെടുക്കുക.
കുറഞ്ഞ യോഗ്യത എസ് എസ് എല്‍ സി യും എല്‍എംവി- ഡ്രൈവിംഗ് ലൈസന്‍സുമാണ്. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
അഴുത, ദേവികുളം ബ്ലോക്കുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.