November 14, 2024
Home » തുടക്കക്കാര്‍ക്ക് മികച്ച അവസരം- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്-അവസാനതീയതി: ഓഗസ്റ്റ് 31.

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്
പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാര്‍ക്ക് 324, എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് 105, ഡിപ്ലോമക്കാര്‍ക്ക് 71, നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സിന് 80 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകര്‍ 2020 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. ഒരുവര്‍ഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.
ട്രേഡ് അപ്രന്റിസ് ട്രേഡുകളും ഒഴിവും:
ഫിറ്റര്‍-138, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍-10, ടര്‍ണര്‍-20, മെക്കാനിസ്റ്റ്-17, മെക്കാനിസ്റ്റ് (ഗ്രൈന്‍ഡര്‍)-7, ഇലക്ട്രീഷ്യന്‍-27, ഇലക്ട്രോണിക്‌സ് മെക്കാനിക്-8, ഡ്രോട്സ്മാന്‍-5, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)-6, റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്-6, പെയിന്റര്‍-7, കാര്‍പെന്റര്‍-6, ഷീറ്റ് ആന്‍ഡ് മെറ്റല്‍ വര്‍ക്കര്‍-4, കോപ-50, വെല്‍ഡര്‍-10, സ്റ്റെനോഗ്രാഫര്‍-3.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഐ.ടി.ഐ.
സ്‌റ്റൈപ്പെന്‍ഡ്: 7700-8050 രൂപ
എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്സ് അപ്രന്റിസ്
ബ്രാഞ്ചുകളും ഒഴിവും: കംപ്യൂട്ടര്‍-10, എയ്റോനോട്ടിക്കല്‍-5, സിവില്‍-12, ഇലക്ട്രിക്കല്‍-14, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-15, മെക്കാനിക്കല്‍-35, പ്രൊഡക്ഷന്‍-10, ഫാര്‍മസി-4.
യോഗ്യത: നാലുവര്‍ഷത്തെ ബി.ഇ./ബി.ടെക്/ബി.ഫാം ബിരുദം
സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ
ഡിപ്ലോമ അപ്രന്റിസ്
ബ്രാഞ്ചുകളും ഒഴിവും: എയ്റോനോട്ടിക്കല്‍-3, സിവില്‍-8, കംപ്യൂട്ടര്‍ -6, ഇലക്ട്രിക്കല്‍-16, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-15, മെക്കാനിക്കല്‍-20, ലാബ് അസിസ്റ്റന്റ്-3
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ (ലാബ് അസിസ്റ്റന്റിന് ഒരുവര്‍ഷം)
സ്‌റ്റൈപ്പെന്‍ഡ്: 8000 രൂപ
നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സ് അപ്രന്റിസ്
വിഷയങ്ങളും ഒഴിവും: ആര്‍ട്സ്-25, കൊമേഴ്സ്-25, സയന്‍സ്-20, ബിസിനസ് മാനേജ്മെന്റ്/ആപ്ലിക്കേഷന്‍-3, ഹോട്ടല്‍ മാനേജ്മെന്റ്-2, നഴ്സിങ് അസിസ്റ്റന്റ്-5.
യോഗ്യത: മൂന്ന്/നാല് വര്‍ഷത്തെ ബിരുദം
സ്‌റ്റൈപ്പെന്‍ഡ്: 9000 രൂപ.
അപേക്ഷ
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ കോഴ്സ് പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാനാവില്ല.
www.apprenticeshipindia.gov.in, https://nats.education.gov.in എന്നീ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ചെയ്തശേഷം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കുള്ള വെബ്സൈറ്റ്: www.hal-india.co.in. 
അവസാനതീയതി: ഓഗസ്റ്റ് 31.

Leave a Reply

Your email address will not be published. Required fields are marked *