February 6, 2025
Home » ഫിന്‍ഫ്ളുവന്‍സേഴ്സിനെതിരേ നടപടിയുമായി സെബി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല New

 

 

സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണി സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്ളുവന്‍സര്‍മാരെ(ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. ഇത്തരം വിവരങ്ങളില്‍ നിന്ന് ഏറ്റവും പുതിയ ഓഹരി വില വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സര്‍ക്കുലര്‍ സെബി പുറപ്പെടുവിച്ചു.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വ്യക്തികള്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഓഹരി വിപണി വില വിവരങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സെക്യൂരിറ്റി-പേരോ കോഡോ ഉപയോഗിച്ച്- വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്ത അഡ്വൈസര്‍ അല്ലാത്തപക്ഷം, വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട നേരിട്ടോ അല്ലാതെയോ ഉള്ള ഉപദേശങ്ങളോ ശുപാര്‍ശകളോ നല്‍കാന്‍ കഴിയില്ലെന്നും സെബി വ്യക്തമാക്കി. സെബിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴകള്‍, സസ്പെന്‍ഷന്‍, രജിസ്ട്രേഷന്‍ റദ്ദാക്കല്‍ അല്ലെങ്കില്‍ പുറത്താക്കല്‍ തുടങ്ങിയവ നേരിടേണ്ടി വരുമെന്നും സെബിയുടെ മുന്നറിയിപ്പിലുണ്ട്.

മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഗവേഷണ വിശകലന വിദഗ്ധര്‍, രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ തുടങ്ങിയ സെബിയുടെ അനുമതിയുള്ള സ്ഥാപനങ്ങളും വ്യക്തികളും രജിസ്റ്റര്‍ ചെയ്യാത്ത ഫിന്‍ഫ്ളുവന്‍സര്‍മാരുമായി സഹകരിക്കുന്നതില്‍ നിന്നും പുതിയ നിയമം വിലക്കുന്നു.ഈ നിയമങ്ങള്‍ ലംഘിച്ചതിന് ബാപ് ഓഫ് ചാര്‍ട്ട്, രവീന്ദ്ര ബാലു ഭാരതി, പിആര്‍ സുന്ദര്‍ എന്നീ ഫിന്‍ഫ്ളൂവന്‍സര്‍മാര്‍ക്കെതിരേ അടുത്തിടെ സെബി നടപടി സ്വീകരിച്ചിരുന്നു.

സെബിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *