March 20, 2025
Home » ലാഭം കുറഞ്ഞു; ഡിഎച്ച്എല്‍ 8000 ജീവനക്കാരെ പിരിച്ചുവിടുന്നു Jobbery Business News

ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ 8000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി ഡിവിഷനിലാണ് പിരിച്ചുവിടൽ നടപ്പാക്കുക. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് ഡിഎച്ച്എല്‍ കണക്കുകൂട്ടുന്നത്. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ക്ക് പകരം ജീവനക്കാരെ ഘട്ടംഘട്ടമായി കുറച്ച് ഇത് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ ടോബിയാസ് മേയര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

 ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലായി ഏകദേശം 602,000 ആളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി യൂണിറ്റില്‍ 1,90,000 ജീവനക്കാരുണ്ട്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *