Now loading...
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. മേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോൾ കിരീടം സമ്മാനിച്ചു. തൃശൂർ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. ഫുട്ബോൾ താരം ഐ.എം. വിജയൻ, നടൻ വിനായകൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മന്ത്രി വി.അബ്ദുറഹിമാൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, ജി. അനിൽ, ചിഞ്ചുറാണി തുടങ്ങിയവരും സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Now loading...