January 17, 2025
Home » ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതു
പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായി നടക്കും. ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ 2025 മാർച്ച് 28, ഏപ്രിൽ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കുന്നതാണ്.
2025 ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കുന്നതാണ്.
ഹയർ സെക്കന്ററി ഒന്നാംവർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിൽ നടക്കും. 2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *