Now loading...
തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന തീയതി) ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. JEE മെയിൻ പേപ്പർ 1 ജനുവരി 22, 23, 24, 28, 29, 2025 തീയതികളിലും പേപ്പർ 2 ജനുവരി 30, 2025 ലുമാണ് നടത്തുന്നത്. JEE മെയിൻ പരീക്ഷാ ടൈം ടേബിൾ വെബ്‌സൈറ്റിൽ https://jeemain.nta.nic.in/ ലഭ്യമാണ്.
സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 ജനുവരി 10ന് പുറത്തിറക്കിയിരുന്നു. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിലെ വിവിധ സാങ്കേതിക ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ അഥവാ ജെഇഇ മെയിൻ. പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് എൻഐടികൾ, ഐഐഐടികൾ, കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ), പങ്കെടുക്കുന്ന സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നതോ അംഗീകൃതമായതോ ആയ സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലേക്ക് പ്രവേശനം നേടാം.
Now loading...