Now loading...
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. ജനുവരി 15ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16നുള്ള പരീക്ഷയിൽ മാറ്റമില്ല. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 15ന് നടക്കാനിരുന്ന സംസ്കൃതം, ജേണലിസം, ജാപ്പനീസ്, പെർഫോമിങ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം, മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് മാറ്റിയത്. 2 നേരങ്ങളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.
Now loading...