January 17, 2025
Home » ഇന്ത്യൻ റെയില്‍വേയില്‍ വിവിധ തസ്തികകളിൽ നിയമനം: ആകെ 7438 ഒഴിവുകൾ

തിരുവനന്തപുരം:നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ എന്നിവയിൽ വിവിധ ട്രേഡുകളിൽ നിയമനത്തിന് അവസരം. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍ വര്‍ക് ഷോപ്പുകളില്‍ 5,647ഒഴിവുകളും ജയ്പൂര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ യൂനിറ്റ് അപ്രന്റിസില്‍ 1,791 ഒഴിവുകളുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഒരു വര്‍ഷ പരിശീലനം ലഭിക്കും. അപേക്ഷ അവസാന തീയതി നോര്‍ത്ത് ഈസ്റ്റ് റെയിൽവേ നിയമനത്തിനുള്ള അപേക്ഷ ഡിസംബര്‍ 3 വരെയും നോര്‍ത്ത് വെസ്റ്റേണ്‍ റെയിൽവേ നിയമനത്തിന് ഡിസംബര്‍ 10 വരെയും അപേക്ഷ സമർപ്പിക്കാം. കാര്‍പെന്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), പ്ലംബര്‍, ഗ്യാസ് കട്ടര്‍, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യന്‍, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, പൈപ് ഫിറ്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ടിഗ്/മിഗ് വെല്‍ഡര്‍, സ്ട്രക്ചറല്‍ വെല്‍ഡര്‍, സി.എന്‍.സി പ്രോഗ്രാമര്‍ കം ഓപറേറ്റര്‍, ഓപറേറ്റര്‍ പി.എല്‍.സി സിസ്റ്റം, മെക്കാനിക് (സെന്‍ട്രല്‍ എ .സി/ പാക്കേജ് എ.സി), ഇലക്ട്രിക്കല്‍ മെക്കാനിക്, മെയിന്റനന്‍സ് മെക്കാനിക്, ഓപറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷിന്‍ ടൂള്‍, മെക്കാനിക് അഡ്വാന്‍സ്ഡ് മെഷിന്‍ ടൂള്‍ മെയിന്റനന്‍സ്, ഡീസല്‍ മെക്കാനിക്, ലൈന്‍മാന്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), കാഡ് കം ഓപറേറ്റര്‍ കം പ്രോഗ്രാമര്‍ ട്രേഡുകളിലാണ് നിയമനം.
മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍), ബില്‍ഡിങ് മെയിന്റനന്‍സ് ടെക്‌നിഷ്യന്‍, സാനിറ്ററി ഹാര്‍ഡ്വെയര്‍ ഫിറ്റര്‍, അഡ്വാന്‍സ് വെല്‍ഡര്‍, ജിഗ്‌സ് ആന്‍ഡ് ഫിക്‌ചേഴ്‌സ് മേക്കര്‍, ക്വാളിറ്റി അഷ്വറന്‍സ് അസിസ്റ്റന്റ്, ഇന്‍സ്ട്രുമെന്റ്് മെക്കാനിക്, മെക്കാനിക് (നോണ്‍ കണ്‍വന്‍ഷനല്‍ പവര്‍ ജനറേഷന്‍, ബാറ്ററി ആന്‍ഡ് ഇന്‍വെര്‍ട്ടര്‍), മെക്കാനിക് മെക്കാനിക്കല്‍ മെയിന്റനന്‍സ് (ഇന്‍ഡസ്ട്രിയല്‍ ഓട്ടമേഷന്‍), മെക്കാനിക് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് (ഇന്‍ഡസ്ട്രിയല്‍ ഓട്ടമേഷന്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിം മെയിന്റനന്‍സ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ (പതോളജി, റേഡിയോളജി) തസ്തികളിലേക്കും നിയമനം നടത്തുന്നു. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യതയും ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്‌ ഐ.ടി.ഐ (എന്‍.സി.വി.ടി) അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി/എസ്.സി.വി.ടി), മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ (പതോളജി, റേഡിയോളജി), ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയവുമാണ് യോഗ്യത. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, ഇ.ബി.സി, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.കൂടുതൽ വിവരങ്ങൾക്ക്
http://nfr.indianrailways.gov.in, http://rrcjaipur.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *