യങ് പ്രഫഷനൽ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്. 31 വരെ അപേക്ഷിക്കാം. ഇ മെയിൽ– goraadnan@gmail.com, വിവരങ്ങൾ– www.cmfri.org.in.
ലാബ് ടെക്നിഷ്യൻ
ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവ്. യോഗ്യത ഡിഎംഎൽടി. കൂടിക്കാഴ്ച നാളെ രാവിലെ 11ന് ആശുപത്രിയിൽ.
പാലിയേറ്റീവ് നഴ്സ്
ജില്ല ആയുർവേദ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ പദ്ധതിയിൽ നഴ്സ് ഒഴിവ്. യോഗ്യത: ജിഎൻഎം. കൂടിക്കാഴ്ച നാളെ 10ന് ആശുപത്രിയിൽ.
ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് അസി പ്രഫസർ/ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കും. കൂടിക്കാഴ്ച ഇന്ന് 11ന് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ.
ടെക്നിക്കൽ അസി.
കളമശേരി ∙ കുസാറ്റിൽ ഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. www.recruit.cusat.ac.in 3 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 4. അപേക്ഷയുടെ ഹാർഡ് കോപ്പിയും മറ്റു വിവരങ്ങളും നവംബർ 18നകം ലഭിക്കണം.